Posts

അവളായിരുന്നു

Image
  ഇതളായിരുന്നെങ്കിലെന്നോർത്തുപോയി കാലത്തിനിടയിൽ നീ വന്നുപോയി. മൃദുലമാം സ്പന്ദനംനെഞ്ചിലൊതുക്കി- ഹൃദയവും കരളുംപങ്കുതന്നോൾ- അമ്മ! നരയും നരാതന ജീവിതപാതയിൽ- തന്നിടം മാറോടുചേർത്തവൾ നീ-വൃദ്ധ! മിഴിനിറയെകനവിൻ വാക്കുതന്നോൾ, കരവും സ്മരണയിൽ വിത്തുപാകി- തവമനം എന്നിലേക്കിട്ടെറിഞ്ഞോൾ കാമുകി! ഇതളായിരുന്നെങ്കിലെന്നോർത്തുപോയി, ഒരിരുളിൽ നീയന്നുവന്നുപോയി! മമ മനമൊഴിയാതെ താണുപോയി, കാതം വന്നുപോയൊരുതെല്ലുനേരം ആ മാത്രയിൽ കാലം അലഞ്ഞിടുന്നു. തേടിയലതല്ലി കർമ്മനിരകൾ പൂണ്ടു, പതിവ്രത പദംചാർത്തി പൊട്ടുകുത്തി, അടച്ചി ട്ടൊരാമുറിയിൽ സിന്ദൂരംചാർത്തി! പല പല പദങ്ങളും കടംകൊണ്ടവർ കുരിശിനുമീതെ വരമ്പു തീർത്തു അവളിന്നുമേ മറികടന്നില്ലീവരമ്പുകൾ ഒടുക്കമവളൊരുങ്ങി അടുക്കളേക്ക്...